road-
റോഡ് ഉദ്ഘാടനം ചെയ്തു

റാന്നി : ചെമ്പനോലി മഴുവറ കട്ടിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച ആറുലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് അംഗങ്ങളായ റെജി വാലുപുരയിടത്തിൽ ,സോണിയ മനോജ്,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജെയിംസ് രാമനാടൻ യൂത്ത് കോൺഗ്രസ് നാറാണംമൂഴി മണ്ഡലം വൈസ് പ്രസിഡന്റ് സുനിൽ യമുന, ബൂത്ത് പ്രസിഡന്റുമാരായഎം.ജി ചാക്കോ സാബു പുത്തൻപറമ്പിൽ വാർഡ് പ്രസിഡന്റ് ജിജോ ചെമ്പനോലി ജോബി കരോട്ട് പാറ എന്നിവർ പ്രസംഗിച്ചു.