കോന്നി : അരുവാപ്പുലം തേക്കുതോട്ടം - ഊട്ടുപാറ - അക്കരക്കാലപ്പടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. അജോയ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജി.ശ്രീകുമാർ, ആർ.ദേവകുമാർ, ഇടുക്കള പീലിപ്പോസ്, സുജാതാ മോഹൻ, ടി.ജി. നിധിൻ, സന്തോഷ് കുമാർ, ഡെന്നി ചാക്കോ , മിനി ഇടുക്കിള, അനിൽകുമാർ, ബിനു, സുമതി രമണൻ, സുബിൻ തര്യൻ. സ്മിതാ സന്തോഷ്, സദാനന്ദൻ, അന്നമ്മ ജോൺ, ഹരിദാസ് തുങ്ങിയവർ സംസാരിച്ചു.