റാന്നി: രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്ന ഒരാൾക്കുകൂടി സഹായമെത്തിച്ചു മാതൃകയായിരിക്കുകയാണ് അത്തിക്കയം ബ്രദേഴ്സ്‌ എന്ന വാട്സ് ആപ് കൂട്ടായ്മ. അർബുദ രോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്ന അലുമുക്ക് സ്വദേശി സുരേഷ് രാമചന്ദ്രൻ എന്ന വ്യക്തിക്കാണ് വാട്സ് ആപ് കൂട്ടായ്മ സാമ്പത്തിക സഹായം എത്തിച്ചു നൽകിയത്. തിരുവനതപുരം ആർ.സി.സി ആശുപത്രിയിൽ ചികിത്സക്കായി പോകുന്നതിനുള്ള ചിലവിലേക്കാണ് കൂട്ടായ്മയുടെ കൈത്താങ്ങ്. സമാനമായി പാൻക്രിയാസ് സംബന്ധമായ രോഗത്താൽ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സസിൽ കഴിയുന്ന വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശിയായ ശ്യാം പ്രസാദിന് കഴിഞ്ഞ ദിവസം ഇതേ വാട്സ് ആപ് കൂട്ടായ്മ സാമ്പത്തിക സഹായം നൽകിയിരുന്നു. വാട്സ് ആപ് കൂട്ടായ്മ കൂട്ടായ്മയിൽ അംഗങ്ങൾ ആയവരും അല്ലാത്തവരും ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പങ്കാളികളായുണ്ട്. ജാതി മത വർണ വിവേചനം ഇല്ലാതെ മുമ്പോട്ടും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ തുടരാനാണ് കൂട്ടായ്മയുടെ തീരുമാനം.