president
ലീനാകുമാരി ട (ജില്ലാ പ്രസിഡന്റ് )

പത്തനംതിട്ട : കേരളാ ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. കെ.ഇ.ഒ.എഫ് സംസ്ഥാന എക്സി .അംഗം ഷാംജാൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈദ്യുതി ബോർഡിലെ പൊതു സ്ഥലമാറ്റം അനന്തമായി നീണ്ടുപോകുന്നതിൽ ആശങ്ക രേഖപ്പെടുത്തി. പൊതുമേഖല വിറ്റുതുലയ്ക്കുന്ന കേന്ദ്രനയങ്ങൾ അവസാനിപ്പിക്കണമെന്നും വൈദ്യുതി നിയമ ഭേദഗതിയിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അനന്തകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു,​ ബാബുരാജ് ,ജോജി ,മാത്യു സിവി , ലീനാകുമാരി ,ഗിരിജ ,രാജു, അലക്സ് ,അനിൽകുമാർ, വി. ജി സുരേഷ് കുമാർ ,ബിജു ശാമുവൽ ,ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയായി സി.വി മാത്യുവിനെയും പ്രസിഡന്റായി ലീനാകുമാരിയെയും ട്രഷററായി ഗിരിജയേയും ജോ.സെക്രട്ടറിയായി രാജുവിനെയും സമ്മേളനം തിരഞ്ഞെടുത്തു.