തിരുവല്ല: ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവാഹി സമർപ്പൺ അഭിയാൻ പരിസ്ഥിതി സംരക്ഷണം നദി ശുചീകരണം മണ്ഡലതല ഉദ്ഘാടനം പമ്പാ-മണിമല സംഗമമായ കടപ്ര കീച്ചേരിക്കടവിൽ തുടക്കംകുറിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്യാം മണിപ്പുഴയുടെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ഷാജി, ജില്ലാ സെക്രട്ടറി പ്രസന്നകുമാർ ടി.കെ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.അരുൺ പ്രകാശ്, മണ്ഡലം ജനറൽസെക്രട്ടറി ജയൻ ജനാർദ്ദനൻ, ജില്ലാസെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മധു പരുമല, ശ്രീദേവി താമരാക്ഷൻ, മണ്ഡലം വൈസ് പ്രസിഡന്റ് സുജാത.ആർ, മഹിളാമോർച്ച മണ്ഡലംപ്രസിഡന്റ് ശാലിനി കുമാരി, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുധീർ വെൺപാല, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിജേഷ് വടക്കനാട്ട്, കടപ്ര ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഗോപിനാഥപണിക്കർ,മനോജ്,സുനിൽ എന്നിവർ പങ്കെടുത്തു.