പത്തനംതിട്ട : പതിനഞ്ച് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പൊളിച്ചുനീക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോൺഫെഡറേഷൻ ഒഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ്
യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ട ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി. ആർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. .അബ്ദുൽ മനാഫ്, ഷിജു എബ്രഹാം, പ്രിയ അജയൻ, ബിജു നാരായണൻ, കൊച്ചുമോൻ, ഷാജി പള്ളിമുക്ക്, വിൽസൺ , ഇ.കെ ബേബി, ഷിബു മാത്യു എന്നിവർ സംസാരിച്ചു.