chittayam
നവീകരിച്ച ചിരണിക്കൽ - പാലംകുഴി റോഡ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ : ഏഴംകുളം പഞ്ചായത്തിലെ ഒന്നാം വാർഡിലെ നവീകരിച്ച ചിരണിക്കൽ - പാലംകുഴി റോഡ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. യോഗത്തിൽ പഞ്ചായത്തംഗം ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു, ബിജു ഉണ്ണിത്താൻ, അജി ഭാസ്‌ക്കർ, അനിൽ കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദീർഘകാലമായി ഈ റോഡ് തകർന്ന് കിടന്നതിനാൽ പ്രദേശവാസികൾക്ക് റോഡിലൂടെ യാത്ര ബുദ്ധിമുട്ടായിരുന്നു. ഇതോടെ യാത്രാ ക്ലേശത്തിന് പരിഹാരമായിരിക്കുകയാണ്.