yma
വാര്യാപുരം വൈ.എം.എ ലൈബ്രറിയുടെ വയോജന സംഗമം ഇലന്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മാത്യം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ഇലന്തൂർ വാര്യാപുരം വൈ.എം.എ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. ഇലന്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. വൈ.എം.എ പ്രസിഡന്റ് പി.എം. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. വേദി സെക്രട്ടറി സാമുവേൽ പ്രക്കാനം, ഫിലിപ്പ് മാത്യു, സാം സാമുവേൽ, സാലമ്മ ബിജി, സി.എസ് .ജോർജ്ജ്, കുഞ്ഞുകുഞ്ഞു റ്റി.റ്റി., റ്റി.കെ ശശി, അന്നമ്മ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.