കോന്നി: വകയാർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം ഇന്ന് വൈകിട്ട് 5ന് ലൈബ്രറി ഹാളിൽ നടക്കും. ലൈബ്രറി കൗൺസിൽ താലൂക് സെക്രട്ടറി പേരൂർ സുനിൽ യോഗം ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് പി.ജി ആനന്ദൻ അദ്ധ്യക്ഷത വഹിക്കും. ആർ. പ്രദോഷ്‌കുമാർ, പി.കെ. ഉത്തമൻ, പോൾ എ. പുതുമന, എസ്. സജി, തോമസ് ജോർജ്, വൈ. ഷെഫിക് തുടങ്ങിയവർ പ്രസംഗിക്കും.