തിരുവല്ല: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചുവരുന്ന ഹൃദ്രോഗം തടയാൻ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കൃത്യമായി വ്യായാമം ചെയ്യുന്നതോടൊപ്പം തുടർന്നുവരുന്ന ആഹാര രീതികളിൽ മാറ്റം വരുത്താൻ നാം തയEറാകണമെന്നും അവർ പറഞ്ഞു. ടി.എം.എം സെക്രട്ടറി ബെന്നി ഫിലിപ്പ്, ട്രഷറർ എബി ജോർജ്, അഡ്മിനിസ്ട്രേറ്റർ ജോർജ്ജ് മാത്യു, മുൻസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് പുഷ്അപ് മത്സരവും ബോധവൽക്കരണ പരിപാടികളും നടത്തി.