പ്രമാടം : പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ പ്ളാറ്റിനം ജൂബിലി ആഘോഷം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഷാറസി മാണികുളം ലോഗോ പ്രകാശനം ചെയ്തു. സിസ്റ്റർ അഗപ്പെ പ്രാർത്ഥന നടത്തി. ബിബിൻ ഏബ്രഹാം, എൻ. നവനിത്ത്, വാഴവിള അച്യുതൻ നായർ, ഫാ. ഡോ. സിജോ ജെയിംസ് ചരിവുപാറമ്പിൽ, അജി ഡാനിയേൽ, റെജി നെല്ലിവിളയിൽ, പി.കെ. ജോയി, എം.ജി. യോഹന്നാൻ, സിസ്റ്റർ മേഴ്സി എന്നിവർ പ്രസംഗിച്ചു.