1-chandana-thy
ചന്ദനതൈ വിതരണോദ്ഘാടനം

മുട്ടത്തുകോണം : ടീം വി. കെയറിന്റെ നേതൃത്വത്തിൽ മുട്ടത്തുകോണത്തെ ആരാധനാലയങ്ങളിലും, രജിസ്‌ട്രേഷൻ നടത്തിയ വീടുകളിലും ചന്ദനത്തൈകൾ വിതരണംചെയ്തു. വനംവകുപ്പിന്റെ അനുവാദത്തോടെ മറയൂരിൽ നിന്ന് ലഭിച്ച ചന്ദനത്തൈകളാണ് വിതരണംചെയ്തത്.

എസ്.എൻ.ഡി.പി യോഗം മുട്ടത്തുകോണം ശാഖയുടെ ഗുരുദേവക്ഷേത്രാങ്കണത്തിൽ വച്ച് മുൻ ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് മെമ്പറുമായ കലാ അജിത്തിന് ഡോ. എം.എസ്. സുനിൽ ചന്ദനത്തൈ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് ഡി. സുഗതൻ, സെക്രട്ടറി സുരേന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ഷാജി പണിക്കർ, ഡി. സഞ്ജയ്, ടീം വി. കെയർ അംഗങ്ങളായ രാജേഷ്‌കുമാർ, അജിത്ത് മാത്തൂർ, ശിവ , രാജേന്ദ്രൻ സുനിൽ, ബാബു, വിജി പ്രസാദ്, എന്നിവർ പങ്കെടുത്തു.