പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ 'ആധുനീക സമസ്യകൾ ഗാന്ധിയൻ പ്രതീകരണം' പരിപാടി ഇലന്തൂർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ രാവിലെ 9.30ന് നടക്കും. ഗാന്ധി ദർശൻവേദി സംസ്ഥാന ഉപദേശകസമിതി അംഗം ഡോ.ജെ.എസ്. അടൂർ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം ചെയർമാൻ വി. ജി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. കെ.പി.ജി.ഡി സംസ്ഥാന സെക്രട്ടറി ശ്രീ. ബിനു എസ്. ചക്കാലയിൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് ഗാന്ധീയൻ സന്ദേശം നൽകും. ജില്ലാ ജനറൽ സെക്രട്ടറി ഏബൽ മാത്യു, ജില്ലാ വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്, ബാലജനവേദി ജില്ലാ ചെയർമാൻ കെ.ജി. റജി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. ഷിജിൻ കെ. മാത്യു, ട്രഷറാർ ശ്രീ. ജെ.കെ. റ്റി. ജോർജ്ജ് എന്നിവർ പ്രസംഗിക്കും.