മല്ലപ്പള്ളി: ചേർത്തോട് - മുരണി - കാവനാൽ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി അറ്റകുറ്റപ്പണികളോ റീ ടാറിംഗോ ഇവിടെ നടത്തിയിട്ടില്ല.
പാറ ഉൽപ്പന്നങ്ങൾ കയറ്റുന്ന ഭാരവാഹനങ്ങൾ നിരന്തരം ഓടുന്നതു മൂലം വലിയ കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ഈ റോഡിലെ 12 പറ ജംഗ്ഷനിൽ കഴിഞ്ഞദിവസം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത പ്രായമായ ദമ്പതികൾ അപകടത്തിൽപ്പെട്ട് പരിക്കേറ്റിരുന്നു. റോഡ് നന്നാക്കാൻ അടിയന്തര നടപടി എടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.