മല്ലപ്പള്ളി: ചുങ്കപ്പാറ മഹാത്മാ ഗ്രന്ഥശാലയുടെ രണ്ടാമത് വാർഷികാഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഇന്ന് ഉച്ചക്ക് രണ്ടിന് കൂവക്കുന്നേൽ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് അനിഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ മുഖ്യ പ്രഭാഷണം നടത്തും. പുതിയ ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫും, വിദ്യാർഥികളെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പനും , സമ്മാനദാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമില ബിവിയും , ഗ്രന്ഥശാലയിലെ മുതിർന്ന അംഗത്തെ ആദരിക്കൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബിനോയ് ജോർജും നിർവഹിക്കുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് അനിഷ് ചുങ്കപ്പാറ, സെക്രട്ടറി പി എച്ച് അസീസ് രാവുത്തർ എന്നിവർ അറിയിച്ചു.