പന്തളം: എൻ.സി.പിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഗാന്ധിസ്മൃതി യാത്ര നടത്തും. എൻ.സി.പി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിനു സമീപത്തുനിന്ന് ആരംഭിച്ച് അടൂർ ടൗൺചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിക്കും . പദയാത്രയുടെ ഉദ്ഘാടനം എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം അടൂർ നരേന്ദ്രനും സമാപന ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എം അലാവുദ്ദീനും നിർവഹിക്കും. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സാബുഖാൻ ജാഥ ക്യാപ്റ്റനായിരിക്കും.