പന്തളം: സർവോദയ മണ്ഡലം ജില്ലാ സമതി ഗാന്ധിജയന്തി ദിനമായ ഇന്നു മുതൽ വാരാചരണമായി ആചരിക്കുന്നു. സ്വതന്ത്ര സമര കാലത്ത് ഗാന്ധിജി സന്ദർശിച്ചിട്ടുള്ള ഇലന്തൂർ , പന്തളം, കൊടുമൺ, എന്നീ കേന്ദ്രങ്ങളിലാണ് ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . ഇന്ന് രാവിലെ 9ന് ഇലന്തൂർ മഹാത്മാ സ്മൃതി മണ്ഡപത്തിൽ സഹസ്രനാമാവലി ആലാപനവും, പുഷ്പാർച്ചനയും പ്രാർത്ഥനയും കെ.മധുസൂദനന്റെയും ഗോപിനാഥൻ നായരുടെ നേതൃത്വത്തിൽ നടക്കും. കൊടുമണ്ണിൽ കുഞ്ഞന്നമ്മ കുഞ്ഞുകുഞ്ഞ്, വാസുദേവൻ പിള്ള എന്നിവരുടെ നേതൃത്വത്തിലും, നാളെ ഉച്ചക്ക് 3ന് പന്തളം സെന്റ് തോമസ് സ്‌കൂൾ ഹാളിൽ സെമിനാറും നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ആർ .പ്രസന്നകുമാർ, സെക്രട്ടറി പി.കെ ചന്ദ്രശേഖരപിള്ള എന്നിവർ അറിയിച്ചു.