പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പാലമേൽ വടക്ക് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദമ്പതികളായ ജോർജ് വർഗീസ്, ലീലാമ്മ മാത്യു ജെറോം വില്ല എന്നിവരെ ആദരിച്ചു. കെ.പി. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കൗൺസിൽ അംഗം അരവിന്ദാക്ഷൻ പിള്ള ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണൻ ഉണ്ണിത്താൻ , തുളസിയമ്മ. കെ. എന്നിവരെയും അദരിച്ചു. കെ. രവീന്ദ്രൻ മൊമെന്റോ നൽകി . റ്റി. ജി. ഗോപിനാഥൻപിള്ള, സി.റ്റി.മോഹനൻ, ബാലൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.