അടൂർ: അവശനിലയിൽ കണ്ട വൃദ്ധനെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഇടപെടലിനെ തുടർന്ന് ആശുപത്രിയിൽഎത്തിച്ചു. ഏറത്ത് പഞ്ചായത്തിലെ 7-ാം വാർഡിൽ കൊച്ചമ്പനാട്ട് ഗീവർഗീസ് (70 ) നാണ് സഹായം നൽകിയത്. കുറെ വർഷങ്ങളായി ഒറ്റയ്ക്കാണ് ഗീവർഗീസിന്റെ താമസം. ഭാഗികമായി തളർന്നതിനാൽ നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് കിടന്നിരുന്നത്. വാർഡ് മെമ്പർ ആർ . രമണൻ, ആശാ വർക്കർ രേഖ എന്നിവർ ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ് പെക്ടർ തട്ടത്തിൽ ബദറുദീനെ വിവരമറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറെത്തി പരിസരവാസികളുടെ സഹായത്തോട് ഇയാളെ കുളിപ്പിച്ച് വെള്ളവും ഭക്ഷണവും നൽകി. ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇയാളുടെ സഹോദരി എത്തി അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.