അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനമാചരിച്ചു. ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ വയോജന ദിന ആശയമായ എല്ലാ പ്രായക്കാർക്കും. ഡിജിറ്റൽ സമത്വം " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന യോഗം സമഗ്ര ശിക്ഷ കേരളാ മുൻ ബ്ലോക്ക് കോ- ഓർഡിനേറ്റർ കെ.എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സീനിയസർ സിറ്റിസൺ കൺവീനർ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശനാട് മുരളി, അമാനുള്ള ഹാജി, കറുത്ത കുഞ്ഞ്, വർഗീസ് മസൂദാമ്മാൾ, അക്ഷര സേനാംഗങ്ങളായ എസ്.അൻവർ ഷാ, മുഹമ്മദ് ഖൈസ്, ബിജു പനച്ചിവിള എന്നിവർ പ്രസംഗിച്ചു. മുതിർന്ന പ്രായക്കാരായ ഗ്രന്ഥശാലാംഗങ്ങളെ പ്രസിഡന്റ് എസ്. മീരാസാഹിബ് പൊന്നാട അണിയിച്ചാദരിച്ചു.