പത്തനംതിട്ട : കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 7മുതൽ വീഡിയോ കോൺഫറൻസിൽ ഗാന്ധിജയന്തി ദിനാചരണവും, ലഹരിയും സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടക്കും. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും