അടൂർ: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി പന്നിവിഴ സെന്റ് തോമസ് വി.എച്ച്.എസ്. എസിലെ എൻ.എസ്.എസ് യൂണിറ്റാണ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളായ വൃദ്ധ ജനങ്ങൾക്ക് സ്വാന്തനവുമായി എത്തിയത്. ഹോമിയോ പ്രതിരോധ മരുന്നുകളും സോപ്പ്, ലോഷൻ തുടങ്ങിയ ശുചീകരണ സാധനങ്ങളും വിതരണം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബിന്ദു എലിസബത്ത് കോശി പ്രോഗ്രാം ഓഫീസർ വിനി വി .ജോൺ വോളണ്ടിയർ ശ്രീലക്ഷ്മി എസ് എന്നിവർ പങ്കെടുത്തു.