അടൂർ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അടൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടത്തി. പ്രസിഡന്റ് എൻ. ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കൊന്നമങ്കര ഗോപാൽവിലാസത്ത് ഗോപാലൻ നായരെ ആദരിച്ചു. കോടിയാട്ട് രാമചന്ദ്രൻ, ശ്രീകുമാർ ചെമ്പകശേരി, സലിം കുമാർ, പി.എൻ. മാത്യു, കെ.എൻ. ശിവരാജൻ, എൻ. തങ്കപ്പൻ, എ.എസ്. വിശ്വനാഥക്കുറുപ്പ് , ജനാർദ്ദനക്കുറുപ്പ് , ജി.ഡാനിയൽ, കെ. പരമേശ്വരൻപിള്ള, വി. മാധവൻ, ആർ.എൽ. ഗീത, കെ.സരസ്വതി എന്നിവർ സംസാരിച്ചു.