അടൂർ: താലൂക്കിൽ പുതിയതായി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകളുടെ താലൂക്കുതല വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. സംസ്ഥാനത്ത് പൊതുവിതരണ ശൃംഖല മറ്റ് സംസ്ഥാനങ്ങൾക്കാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അർഹരായ എല്ലാവർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. നൂതനമായ മാറ്റത്തിലൂടെ അനർഹരെ ഒഴിവാക്കി അർഹതയുള്ളവരെ പരിഗണിക്കാൻ സർക്കാരിന് സാധിച്ചതായും ചിറ്റയം പറഞ്ഞു. അടൂർ നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ താലൂക്ക് സപ്ലൈഓഫീസർ എം.അനിൽ,കൗൺസിലർ അപ്സര സനൽ, അഖിൽ, ആർ.സനൽകുമാർ മറ്റ് ഉദ്യോഗസ്ഥർ,റേഷൻ വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.