തെങ്ങമം: വയോജന ദിനത്തോട് അനുബന്ധിച്ച് മുത്തശിമാർക്ക് ആദരവൊരുക്കി കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല - സാംസ്കാരിക കേന്ദ്രം ബാലവേദി പ്രവർത്തകർ. 90 വയസിന് മുകളിലുള്ള അമ്മമാരെയാണ് കുട്ടികൾ ആദരിച്ചത്.കുട്ടികളിൽ മുതിർന്നവരോടുള്ള സ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, സെക്രട്ടറി ജയകുമാർ പി.വനിതാവേദി സെക്രട്ടറി ജയലക്ഷ്മി,ടി.വി.കെ.കേരളകുമാരൻ നായർ,ജയശ്രീ പ്രശാന്ത് ബാലവേദി ഭാരവാഹികളായ സാഹിത്യ വി.എം,അഹല്യ, ബി.അനുപമ, ബി.നിയതി ജെ.ഹൃദിക്ക് പ്രശാന്ത്,ധനുർവേദ് എ.ആർ.ശിഖ എസ്.പൂജ ഉണ്ണി എന്നിവർനേതൃത്വം നൽകി.