പത്തനംതിട്ട : പന്തളം നഗരസഭയിൽ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ഭരണത്തെ അട്ടിമറിക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സി.പി.എം ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഇതിന് എസ്.ഡി.പി.ഐ യുടെയും കോൺഗ്രസിന്റെയും പിന്തുണയുണ്ട്.
നഗരസഭയ്ക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു. വിജയകുമാർ മണിപ്പുഴ, നഗരസഭാ ചെയർപേഴ്‌സൺ സുശീലസന്തോഷ്., പന്തളം പ്രതാപൻ, റ്റി.ആർ. അജിത് കുമാർ,ബിജു മാത്യു, പ്രദീപ് അയിരൂർ. പി.ആർ. ഷാജി, ബിന്ദു പ്രസാദ്, എം. കൃഷ്ണകുമാർ, റ്റി.കെ. പ്രസന്നകുമാർ. പി.കെ. ഗോപാലകൃഷ്ണൻ നായർ, വി.എസ്. ഹരിശ്ചന്ദ്രൻ, പി.വി. അനോജ് കുമാർ, എ.വി. ശിവപ്രസാദ്, രാജ്കുമാർ, ഹരീഷ് കൃഷ്ണ, മീന എം. നായർ, പി.ബി. സുരേഷ്, ടി.വി. അഭിലാഷ്. എം. ബിനുകുമാർ, രാജേഷ് തെങ്ങമം, രൂപേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.