പത്തനംതിട്ട : പൊലീസ് സേവനങ്ങളും സഹായങ്ങളും ഏതു സമയവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകൾക്കും ഓരോ മൊബൈൽ സി.യു.ജി സിം കാർഡുകൾ അനുവദിച്ചു. പൊലീസ് സ്‌റ്റേഷനുകളിലെ ലാൻഡ് ഫോണുകൾക്ക് മഴയും ഇടിമിന്നലുമുള സമയങ്ങളിലും മറ്റും കേടുപാടുണ്ടായി അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നതും ലൈൻ തകരാറുകൾ സംഭവിക്കുന്നതും കാരണം പൊതുജനങ്ങൾക്ക് അത്യാവശ്യങ്ങൾക്ക് ബന്ധപ്പെടാൻ കഴിയാതെ വരുന്നു. എല്ലാ പൊലീസ് സ്‌റ്റേഷനുകൾക്കും ഒരു മൊബൈൽ ഫോണും ചാർജറും ഹെഡ് സെറ്റും അനുവദിച്ചു. നിലവിൽ കോന്നി(9497907794), കൂടൽ(9497907831), പന്തളം(9497961007), പത്തനംതിട്ട(9497961046) സ്റ്റേഷനുകളിൽ ബി.എസ്.എൻ.എൽ സി.യു.ജി സിം നമ്പറുകൾ ഉപയോഗത്തിലുണ്ട്.

പുതുതായി സിം കാർഡുകൾ അനുവദിക്കപ്പെട്ട പൊലീസ് സ്റ്റേഷനുകളും നമ്പറുകളും

വനിതാ പോലീസ് സ്റ്റേഷൻ (9497907963), മലയാലപ്പുഴ (9497908048), ഇലവുംതിട്ട (9497908191), ആറന്മുള (9497908221), തണ്ണിത്തോട് (9497908223), ചിറ്റാർ (9497908225), മൂഴിയാർ (9497908279), അടൂർ (9497908340), ഏനാത്ത് (9497908364), കൊടുമൺ (9497908371), റാന്നി (9497908384), പെരുനാട് (9497908448), പമ്പ (9497908449), പെരുമ്പെട്ടി (9497908453), വെച്ചൂച്ചിറ (9497908456), തിരുവല്ല (9497908467), കീഴ്‌വായ്പൂർ (9497908546), പുളിക്കീഴ് (9497908556), കോയിപ്രം (9497908573).