മല്ലപ്പള്ളി : അന്താരാഷ്ട്ര വയോജനദിനത്തോട് അനുബന്ധിച്ച് ഹാബേൽ ഫൗണ്ടേഷൻ വയോജന സംഗമം നടത്തി. ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. വി.പി.എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ കെ. കൊച്ചുകുഞ്ഞ്, ഡോ. സൈമൺ ജോൺ, ഡോ. ജോസഫ് ചാക്കോ, പി.എസ്. തമ്പി, ലളിത രാജൻ എന്നിവർ പ്രസംഗിച്ചു.