അടൂർ: പറക്കോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ കോ ഓപ് മാർട്ട് ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾ എന്നും ജനങ്ങൾക്ക് ആശ്വാസമാകുന്ന ഒന്നാണ്. പ്രതിസന്ധി ഘട്ടത്തിൽ ആദ്യം മനസിൽ വരുന്ന സഹകര പ്രസ്ഥാനങ്ങളുടേതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. വെബ് സൈറ്റ് ഉദ്ഘാടനം മുഖ്യാതിഥിയായ സഹകരണ സംഘം രജിസ്ട്രാർ പി.ബിനൂഹ് നിർവഹിച്ചു. മത്സ്യഫെഡ് ഫിഷ്സ്റ്റാളിന്റെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. പറക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കളീക്കൽ, വൈസ് പ്രസിഡന്റ് പി.വി രാജേഷ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള എന്നിവർ പങ്കെടുത്തു.