പത്തനംതിട്ട : കുടുത്ത - ഇളമണ്ണൂർ, ചായലോട്- പട്ടാഴി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇളമണ്ണൂർ മുതൽ കിൻഫ്രാ വരെയുളള ഭാഗത്ത് റോഡിന്റെ പണികൾ നടക്കുന്നതിനാൽ നാലു മുതൽ ഇതുവഴിയുളള ഗതാഗതത്തിന് താൽകാലിക നിയന്ത്രണം. ഇതിന്റെ ഭാഗമായി ഈ റോഡിൽ കൂടി പോകേണ്ടതും വരേണ്ടതുമായ വാഹനങ്ങൾ മങ്ങാട്ചായലോട് പുതുവൽ റോഡ് വഴി പോകേണ്ടതും വരേണ്ടതുമാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂർ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 8086395059.