തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടത്തി. പ്രസിഡന്റ് പ്രൊഫ. പി.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ജില്ലാ പ്രസിഡന്റ് പ്രൊഫ. ഏബ്രഹാം തലവടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റ്റി.എ.എൻ ഭട്ടതിരിപ്പാട്, ട്രഷറർ വി.കെ. ഗോപി, പ്രൊഫ.എ.റ്റി ളാത്തറ, പ്രൊഫ.വി.എൻ.കെ നമ്പൂതിരി, ഇ.എ തങ്കമ്മ എന്നിവർ പ്രസംഗിച്ചു.