മല്ലപ്പള്ളി : വ്യാപാരി വ്യവസായി സമിതിയുടെ മല്ലപ്പള്ളി യൂണിറ്റ് കൺവെൻഷൻ നടത്തി. ആന്റിച്ചൻ ബോണാറോബ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാകമ്മിറ്റി അംഗം അഡ്വ. എം. ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. സുലൈമാൻ ചുങ്കപ്പാറ, റെജി സാമുവൽ, ബിബിൻ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് പ്രസിഡന്റായി ആന്റണി കെ. ജോർജ്, സെക്രട്ടറിയായി ബിബിൻ മാത്യൂസ്, ട്രഷററായി ബി. പ്രമോദ്, വൈസ് പ്രസിഡന്റുമാരുമായി അനിൽ, വിജി കിഴക്കയിൽ, അജി കളപ്പുര ജോയിന്റ് സെക്രട്ടറിമാരായി മനേഷ് കുമാർ, കിരൺ. ജി, സന്തോഷ് ഫിലിപ്പോസ്, കമ്മിറ്റി അംഗങ്ങളായി ജോസി. കെ.റ്റി.സി, ബിജു മരോട്ടിമൂട്ടിൽ, ജിനു. കെ, ജോർജുകുട്ടി എന്നിവരെ തിരഞ്ഞെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് രാജിവച്ചെത്തിയ ആന്റണി ജോർജിന് സമിതി ഏരിയ സെക്രട്ടറി സുലൈമാൻ ആദ്യ മെമ്പർഷിപ്പ് നൽകി.