minister
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ എപ്പിസ്കോപ്പൽ സിൽവർ ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: ആതുരസേവനരംഗത്ത് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും മലങ്കര കത്തോലിക്കാസഭയും നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ എപ്പിസ്കോപ്പൽ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർത്തോമാ സഭാദ്ധ്യക്ഷൻ ഡോ.തിയോഡീഷ്യസ് മാർത്തോമാ മെത്രാപോലിത്ത അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശുപത്രിയുടെ 63-മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്,ഡോ.ഗീവർഗീസ് മാർ കൂറിലോസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പും പുഷ്പഗിരി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ ഡോ.തോമസ് മാർ കൂറിലോസിനെ ആദരിച്ചു. എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റ് ആന്റോ ആന്റണി എം.പി,പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ഏബ്രഹാം വർഗീസിനു കൈമാറി.എപ്പിസ്കോപ്പൽ സിൽവർ ജൂബിലി സ്റ്റാമ്പ് പ്രകാശനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു.നവതി ഹെൽത്ത് കെയർ പ്രൊജക്റ്റ് ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാറും ജൂബിലി സുവനീറിന്റെ പ്രകാശനം ചലച്ചിത്രതാരം രഞ്ജി പണിക്കരും നിർവഹിച്ചു. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ് ഫാ.ഐസക് പറപ്പള്ളിൽ, പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ്, സി.ഇ.ഒ ഫാ ജോസ് കല്ലുമാലിക്കൽ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പരിയാരത്ത്,അക്കാഡമിക് ഡയറക്ടർ ഫാ.മാത്യു മഴവഞ്ചേരിൽ,ഫിനാൻസ് ഡയറക്ടർ ഫാ.ജോൺ പടിപ്പുരയ്ക്കൽ,ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.എബി വടക്കുംതല, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, അഡ്വ.വർഗീസ് മാമ്മൻ, പ്രതാപചന്ദ്രവർമ്മ എന്നിവർ പ്രസംഗിച്ചു.