കോന്നി: കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്ലാവ് ഗ്രാമം പദ്ധതി കൂടൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്ലാവിൻ തൈ നട്ട് ജില്ലാ പ്രസിഡന്റ് എൻ. എം.രാജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സി.വി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ, ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, പാടം ഹരികുമാർ, സാം തെക്കിനെത്ത്, ബിജുകുമാർ എം.സി, രാജു പി. സി, യൂസഫ് എം, ജോർജ് മാത്യു, ബാബു കാവടശേരി, ലിസിമോൾ ജോസഫ്, രതീഷ് കുമാർ വി.കെ, ഷിജോ പായിക്കാട്, ജോബിൻ ജോൺസൺ എന്നിവർ പ്രസംഗിച്ചു.