കടമ്പനാട് : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ ഗാന്ധി സ്മൃതി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി . അനുസ്മരണ സമ്മേളനം ഡി.സി സി എക്സിക്യൂട്ടീവ് അംഗം എം.ആർ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജി മമ്മൻ അദ്ധ്യക്ഷത വഹിച്ചു. ബിജിലി ജോസഫ്, ഷിബു ബേബി, ജോസ് പി. ജോൺ,എൻ ബാലകൃഷ്ണൻ, ജോയി തെക്കെവീട്ടിൽ ബി. ദിലീപ് കുമാർ, രാധാമോൾ, ജെറിൻ ജേക്കബ്, ബൈജു മാത്യു തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് സാബു പാപ്പച്ചൻ, പ്രസന്നകുമാർ , സോമൻ, ജോൺസൺ ജോർജ് , ശശികുമാർ , ജോൺ പെരുവത്ത്, എം.ജി കുഞ്ഞ് ,പാപ്പച്ചൻ ജി. , ജിജി മാമ്മൻ ഫിലിപ്പ്, ലാലു അടയപ്പാട് നേതൃത്വം നൽകി.