കടമ്പനാട് : തെങ്ങമം ഇളംപള്ളിൽ പയ്യനല്ലൂർ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പയ്യനല്ലൂർ ഗവ: ഹൈസ്കൂളിന്റെ സഹകരണത്തോടെ പൊതുഇടങ്ങൾ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ രതി.ആർ ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങൾ, കിളിക്കൂടിന്റെ പ്രവർത്തകർ, എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ക്ലബ് കൺവീനർ വിമൽ കൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.