gandhi
ഗാന്ധിജിയുടെ നൂറ്റി അമ്പത്തിരണ്ടാമത് ജന്മദിനത്തോടനുബന്ധിച്ച് അടൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന സമഭാവന ദിനാചരണം ഗാന്ധിസ്മൃതി മൈതാനിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി. ചേന്ദംപള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്ര യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുകളേത്ത്‌ രാജൻ,ജോഗിന്ദർ,ദിവ്യ അനീഷ്, ഷെല്ലി ബേബി, ശ്രീലേഖ,കുര്യൻ കോശി,ഹരികുമാർ മലമേക്കര,ബി.രേമേശൻ,രാജു സങ്കേതം എന്നിവർ സംസാരിച്ചു. പതിനാലാം മൈലിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ ചാല, ഭാസ്കരൻപിള്ള, ജിതിൻ, ഷിബു ഉണ്ണിത്താൻ,സദാശിവൻ,ചന്ദ്രൻപിള്ള,സുരേഷ് കുമാർ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ഏറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മ്യതി സംഗമം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.റിനോ.പി.രാജൻ,ബാബു തണ്ണിക്കോട്, മറിയാമ്മ തരകൻ,ടോം തങ്കച്ചൻ,കണ്ണപ്പൻ,ശാന്തൻ പിള്ള,ശോഭന കുഞ്ഞുകുഞ്ഞ്,സൂസൻ ശശികുമാർ, സന്തോഷ് കൊച്ചു പനങ്കാവിൽ,ശശികമാർ,വിജയകുമാർ,ജയിംസ്,ഐസക്, ബാബു കല്ലുംപുറം എന്നിവർ സംസാരിച്ചു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്ര പ്രദർശനം, പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ നടന്നു. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ അസീസ് അയത്തിക്കോണിൽ , ബിജുബേബി ഓലിക്കൽ,റെജി കാസിം,നിസാർ ഫാത്തിമ,ഷാജി,ഷിബു,ഷിഹാബ് പഴകുളം , ജോസ് ബേബി,ഹനിഫാ കാറ്റുവിള, നസീർ,ഷെരീഫ്,ഹനീഫാ വള്ളിവിള , ഹബിബ് എന്നിവർ പ്രസംഗിച്ചു.ഗാന്ധിജിയുടെ നൂറ്റി അമ്പത്തിരണ്ടാമത് ജന്മദിനം സമഭാവന ദിനമായി അടൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് കെ. പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ, തേരകത്തു മണി,രാഹുൽ മാങ്കൂട്ടത്തിൽ, എഴംകുളം അജു,ബിജു വർഗീസ്,എസ് ബിനു,ബിജിലി ജോസഫ്, കുഞ്ഞൂഞമ്മ ജോസഫ്, ഗീതാ ചന്ദ്രൻ, ഉമ്മൻ തോമസ്, എം.ആർ ജയപ്രസാദ്, പഴകുളം നാസ്സർ, ബാബു തമ്പിക്കാരോട്ട്, പി കെ മുരളി, അംജത് അടൂർ, സി.കൃഷ്ണകുമാർ, റിനോ പി.രാജൻ, കെ.വി രാജൻ, കെ.പി ആനന്ദൻ, നിരപ്പിൽ ബുഷ്റ എന്നിവർ പ്രസംഗിച്ചു.