police-
ഗാന്ധിജയന്തി ദിനത്തിൽ അടൂർ ജനമൈത്രി പൊലീസ് നെടുമൺ ഗവ. എൽ. പി സ്കൂൾ പരിസരം ശുചീകരിക്കുന്നു.

അടൂർ : ഗാന്ധി ജയന്തിയോടനുബന്ധിച്ച് നെടുമൺ എൽ.പി സ്കൂളും പരിസരവും അടൂർ ജനമൈത്രി പൊലീസ്, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, അടൂർ ജനമൈത്രി സമിതി,അടൂർ ജനമൈത്രി യൂത്ത് ക്ലബ്‌, സിവിൽ ഡിഫൻസ്, വാർഡ് മെമ്പർമാർ മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ഡി. പ്രജീഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടുവർഷ കാലമായി സ്കൂളിൽ വിദ്യാർത്ഥികൾ എത്തിയതോടെ പരിസരം മാലിന്യം നിറഞ്ഞതായിരുന്നു. ശുചീകരണത്തിന്റെ ഭാഗമായി വാട്ടർ ടാങ്ക് വൃത്തിയാക്കുകയും കാട് വെട്ടിത്തെളിക്കുകയും ഡെസ്കും ബെഞ്ചും കഴുകി വൃത്തിയാക്കുകയും ചെയ്ക്കു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ പൊലീസ് സ്റ്റേഷനിൽ നിന്നും തിരഞ്ഞെടുത്ത സ്കൂളായിരുന്നു ഇത്. നെടുമൺ സ്കൂൾ ഹെഡ്മിസ്ട്രസ് അനിത, നെടുമൺ വാർഡ് മെമ്പർ ശ്രീദേവി ബാലകൃഷ്ണൻ,പ്ലാന്റേഷൻ മുക്ക് വാർഡ് മെമ്പർ ഷെമീൻ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് രണ്ടു വരെ നീണ്ടു നിന്ന പരിപാടിയിൽ അടൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിമൽ രാജ്, സായി സേനൻ ജനമൈത്രി സി.ആർ. ഒ കെ. ബി. അജി,ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ ഫിറോസ് കെ. മജീദ്, ജനമൈത്രി സമിതി അംഗങ്ങളായ തോമസ് ജോൺ, നിസാർ, ഹർഷകുമാർ, തമ്പിക്കുട്ടി, പ്രശാന്ത് അടൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ മറ്റ് സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.