പത്തനംതിട്ട : മദ്യ വർജ്ജനക്കാര്യത്തിൽ നാം മഹാത്മജിയോട് ചെയ്തു വരുന്നത് വലിയ തെറ്റാണെന്ന് കേരള മുന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എം.ആർ.ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു.കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ദിനാചരണവും ലഹരിയും സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമിതി ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷ വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടി, പത്തനംതിട്ട നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ.ജേഖബ്, രക്ഷാധികാരി അലങ്കാർ അഷറഫ്,ഫാ.സാം.പി.ജോർജ്,ഷബീർ അഹമ്മദ്, മധു വള്ളിക്കോട്, അവിനാഷ്, ബിനു ജോർജ്ജ്,അനുപമ സതീഷ്, ഷീജ ഇലന്തൂർ,കല്യാണി രവീന്ദ്രൻ,ഗോപിനാഥ് ചേന്നറ എന്നിവർ പ്രസംഗിച്ചു.