പ്രമാടം : കോൺഗ്രസ് വാഴമുട്ടം കിഴക്ക് എട്ടാം വാർഡ് കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.ആർ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.ജി.,ജോൺ,ലിസി ജോൺസൺ,വൈ.മണിലാൽ,പിഎൻ.സതീഷ്, രാജശേഖരൻ നായർ,ബിജു തടത്തിൽ, ടി.അനിൽകുമാർ, സുധീഷ് എന്നിവർ പ്രസംഗിച്ചു.