അടൂർ : പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന യൂത്ത് ക്ലബിന്റെയും യുവതയുടേയും ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണം നടത്തി. ഗ്രന്ഥശാല നിയമവേദി കൺവീനർ അഡ്വ.ആശ ഉദ്ഘാടനം ചെയ്തു. യുവത പ്രസിഡന്റ്‌ ഷെമീർ മമ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ഡോ.പി.ഡി.രാജൻ 'രക്തം നൽകും. ലോകത്തിന്റെ ഹൃദയമിടിപ്പ് നില നിറുത്തു' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ എസ്.മീരസാഹിബ്, വൈസ് പ്രസിഡന്റ്‌ കുടശനാട് മുരളി, കൗൺസിൽ അംഗം എസ്.അൻവർഷ, ആർട്ടിസ്റ്റുകളായ പഴകുളം ബൈജു, ആന്റണി,യൂത്ത് ക്ലബ് പ്രസിഡന്റ്‌ എച്ച്.റിയാസ് ബാലവേദി പ്രസിഡന്റ്‌ ഹരികൃഷ്ണൻ, രമ്യ, എന്നിവർ പ്രസംഗിച്ചു. രക്തദാന സേനയും രൂപീകരിച്ചു. സേന അംഗങ്ങൾക്ക് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സാജിത റഷീദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.