പത്തനംതിട്ട: ഗാന്ധി ജയന്തിയുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരന്റെയും ജില്ലാ കളക്ടർ ഡോ.ദിവ്യഎസ്.അയ്യരുടെയും നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റും ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരവും ശുചീകരിച്ചു.ഉദ്യോഗസ്ഥർ, നെഹ്‌റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരുടെയും ശുചിത്വ മിഷന്റെയും പങ്കാളിത്തോടെയായിരുന്നു ശുചീകരണം. ശുചീകരണത്തിൽ എ.ഡി.എം അലക്‌സ് പി.തോമസ്,ഹുസൂർ ശിരസ്തദാർ ബീന എസ്.ഹനീഫ്,ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അജയ്,നെഹ്‌റു യുവകേന്ദ്ര വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.