പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഗാന്ധിജയന്തി ആഘോഷത്തിന്റെയും ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ വാഹനയാത്രയ്ക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരനും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യരും ചേർന്ന് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു.ജില്ലയിലെ നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലായി രഥഘോഷയാത്ര പര്യടനം നടത്തും. ചടങ്ങിൽ എ.ഡി.എം അലക്‌സ് പി.തോമസ്,ഹുസൂർ ശിരസ്തദാർ ബീന എസ്.ഹനീഫ്, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അജയ്, നെഹ്‌റു യുവകേന്ദ്ര വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.