പത്തനംതിട്ട: സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമാണെന്നും അവ തുടർന്നും ഉണ്ടാകണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കൊടുന്തറ ഗവ.എൽ.പി സ്‌കൂളിൽ നടത്തിയ സ്‌കൂൾ ശുചീകരണ മാസാചരണം ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി, നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, കൗൺസിലർ സുമേഷ് ബാബു,ഡിവൈ.എസ്.പി.കെ.സജീവ്,എ.ഇ.ഒ സന്തോഷ് കുമാർ,കൊടുന്തറ ഗവ.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്മിതാ കുമാരി,സി.ഐ ജി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.