കോന്നി: കെ.എസ്.ആർ.ടി.സി യുടെ ദീർഘദൂര ബസുകൾ പലതും കോന്നി ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്നതായി പരാതി. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാത വികസനം നടക്കുന്നതിനാൽ ബസുകൾ കിഴവള്ളൂർ, പുളിമുക്ക് വഴി കടന്നു പോകുന്നില്ല. പകരം അട്ടച്ചാക്കൽ, വെട്ടൂർ വഴിയാണ് കടന്നുപോകുന്നത്. കോന്നി ടൗണിലെത്തുന്ന ബസുകളിൽ പലതും സെൻട്രൽ ജംഗ്ഷൻ വഴി ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്നുണ്ട്. ഇതു മൂലം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാരിൽ പലരും വലയുന്നു. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.