അടൂർ : നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ. പി പന്നിവിഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മുനിസിപ്പൽ പ്രസിഡന്റ് ആർ.ജിനു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിയൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ വേണുഗോപാൽ,ജനറൽ സെക്രട്ടറി പ്രദീപ്കുമാർ,സുനിൽകുമാർ, കെ.ജയൻ, മധുസൂദനൻനായർ,പ്രശാന്ത്, രാജി,ഗോപാലകൃഷ്ണൻനായർ,അനിൽ,മുരളീധരൻ നായർ, ചന്ദ്രൻപിള്ള,വാസുദേവൻ നായർ,വിജയൻനായർ എന്നിവർ നേതൃത്വം നൽകി.