തിരുവല്ല: പരുമല ദേവസ്വം ബോർഡ്‌ പമ്പാ കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇഗ്‌നോ) പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എം.എ ഹിസ്റ്ററി, PGDAST(പോസ്റ്റ് ഗ്രാജുയേറ്റ് ഡിപ്ലോമ ഇൻ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്), PGDIBO (പോസ്റ്റ് ഗ്രാജുയേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ ബിസിനസ് ഓർഗനൈസേഷൻ) എന്നീ കോഴ്സ്സുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷ ഓൺലൈനായോ ഓഫ്‌ലൈനായോ 11വരെ നൽകാം. വിശദ വിവരങ്ങൾക്ക് ഫോൺ: 6282565562,7034425152.