തിരുവല്ല: വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. തിരുവല്ല റസ്റ്റ്‌ ഹൗസ് വളപ്പിൽ മാത്യു ടി.തോമസ് എം.എൽ.എ വൃക്ഷത്തൈ നട്ടു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, പൊതുമരാമത്തു വകുപ്പ് ബിൽഡിംഗ്‌ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷീന രാജൻ, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ, ബിൽഡിംഗ്‌ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജി.ബാബുരാജൻ, അസി.എൻജിനീയർ മിനിമോൾ എന്നിവർ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും നട്ടു. .
തിരുവല്ല: ഐ.എൻ.ടി.യു.സി കവിയൂരിൽ മാനവ മൈത്രീ സംഗമം സംഘടിപ്പിച്ചു. ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബിനു ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. റീജനൽ പ്രസിഡന്റ് പി.എം.റെജിമോൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. മണിരാജ്, എബിൻ മാത്യു, പഞ്ചായത്ത് അംഗം റെയ്ച്ചൽ മാത്യു, കെ.ദിനേശൻ, പി.പി.രാജു, സി.കെ അനിൽ, കൃഷ്ണൻകുട്ടി എം.കെ, ബിനുകുമാർ, ബിജു ജോസഫ്, സജി എം.ജെ, ലിജോ ചാക്കോ, രാജൻ മണ്ണാമുറി, വത്സമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.
തിരുവല്ല: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തിരുവല്ല മുനിസിപ്പൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സമ്മേളനം നടത്തി. മണ്ഡലം ചെയർമാൻ സോമൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ സന്ദേശം നൽകി. സ്വാമി നിർവിണ്ണാനന്ദ, സിസ്റ്റർ ഏലിയാമ്മ ചമതയിൽ, ഉസ്താദ് മുഹമ്മദ് സഫ്വാൻ മുള്ഹരി, ഫാ.ഏബ്രഹാം പ്രസാദ് ചിറയിൽ, മുനിസിപ്പൽ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജി തമ്പാൻ, ലേഖാ പ്രദീപ്, ജാക്സൺ ജോസഫ്, റോമാരിയോ, വിഷ്ണു എം.പുതുശേരി എന്നിവർ പ്രസംഗിച്ചു.
തിരുവല്ല: ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജി - ലോഹ്യാ - ജെ.പി. പക്ഷാചരണം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അലക്സ് മണപുറത്ത്, പ്രവീൺ എസ്, ജില്ല പഞ്ചായത്തംഗം സാറാ തോമസ്, പ്രൊഫ.അലക്സാണ്ടർ കെ.ശാമുവേൽ, അഡ്വ.അനസിലിൻ, സാംസൺ ദാനിയേൽ, സോമൻ പാമ്പായിക്കോട്, ജോൺ പി. ജോൺ, പാപ്പച്ചൻ കൊച്ചുമെപ്രത്ത്, രാജൻ എം.ഈപ്പൻ, സുമേഷ്. കെ,ബിജോ പി.മാത്യു, ബ്ലോക്ക് മെമ്പർമാരായ ബാബു കൂടത്തിൽ, മറിയാമ്മ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.