whatapp-koottaima-
റോഡരികിലെ കാടുവെട്ടിത്തെളിക്കുന്ന കൂട്ടായ്മ പ്രവർത്തകർ

റാന്നി: റോഡരികിൽ വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി നിന്നിരുന്ന കാടുവെട്ടിത്തെളിച്ച് വാട്സ് ആപ് കൂട്ടായ്മ. റാന്നി - അത്തിക്കയം റോഡിലെ കാടാണ് കൂട്ടായ്മ വെട്ടിത്തെളിച്ചത്.വാട്സ് ആപ് കൂട്ടായ്മയിലെ ഇരുപതോളം അംഗങ്ങൾ മുന്നിട്ടിറങ്ങിയാണ് ഈ പ്രവർത്തി ചെയ്തത്. റോഡരികിലെ കാട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് കാട്ടി കേരള കൗമുദി മുമ്പ് വാർത്ത നൽകിയിരുന്നു. അത്തിക്കയം പാലം മുതൽ അഞ്ചു കിലോമീറ്ററോളം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ വൃത്തിയാക്കി. മഹാമാരിക്കാലത്ത് ജനന്മക്കായ് അത്തിക്കയം ബ്രദേഴ്സ് എന്ന വാട്സാപ്പ് കൂട്ടായ്മ മുമ്പും നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. രാവിലെ 10ന് ആരംഭിച്ച പ്രവർത്തനം നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി ഉദ്ഘാടനം ചെയ്തു.