death

തിരുവല്ല: ഓസ്ട്രേലിയയിൽ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശിയായ യുവതി മരിച്ചു. പ്രശസ്ത യൂറോളജിസ്റ്റ് ചാത്തങ്കരി മണക്ക് ഡോ. ജോസഫ് മണക്കിന്റെ മകളും ഡോ.വിവിൻ മാത്യു തോമസിന്റെ ഭാര്യയുമായ അച്ചാമ്മ ജോസഫ് (അച്ചു - 39) ആണ് മരിച്ചത്. ഓസ്ട്രേലിയയിൽ രണ്ടാഴ്ച മുമ്പുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റിലിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ: ഹന്നാ, ജോനാ, മീഖ. സംസ്കാരം പിന്നീട്.